
ലക്ക്നൗ: കാൻവർ യാത്രയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 12 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. യു.പി ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മദ്രസകൾ തുടങ്ങിയ എല്ലാ ബോർഡുകൾക്കും കീഴിലുള്ള നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്കും ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
കാൻവർ യാത്ര നടക്കുന്നതിനാൽ ജില്ലയിലെ പ്രമുഖ റോഡുകളിൽ തീർത്ഥാടകരുടെ വൻ തിരക്കുണ്ടാകും. ഇതോടൊപ്പം ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയും സുഗമമായ ഗതാഗത നിയന്ത്രണങ്ങളും മുൻനിർത്തിയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ഉത്തരവിറക്കിയത്. ഈ കാലയളവിൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. മുൻകൂട്ടി അറിയിച്ച സമയക്രമം അനുസരിച്ച് പരീക്ഷകൾ നടക്കുന്നതായിരിക്കും. വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam