എല്ലാ ദിവസവും ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പെൺകുട്ടി; തര്‍ക്കത്തിനും അടിപിടിയ്ക്കും ഒടുവിൽ വിവാഹം

Published : Jul 24, 2023, 02:14 PM IST
എല്ലാ ദിവസവും ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് പെൺകുട്ടി; തര്‍ക്കത്തിനും അടിപിടിയ്ക്കും ഒടുവിൽ വിവാഹം

Synopsis

അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് വൈദ്യുതി മുടങ്ങുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. 

പട്ന: എല്ലാ ദിവസവും ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്ന പെണ്‍കുട്ടിയെ ഒടുവില്‍ ഗ്രാമവാസികള്‍ കാത്തിരുന്ന് കൈയോടെ പിടികൂടി. ബിഹാറിലെ ബെട്ടിയ ഗ്രാമത്തിലായിരുന്നു സംഭവം. പ്രീതി കുമാരി എന്ന പെണ്‍കുട്ടിയാണ് രാത്രി തന്റെ കാമുകന്‍  രാജ്‍കുമാറിനെ കാണാനായി ഗ്രാമത്തിലേക്ക് ഒന്നടങ്കമുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നത്. വൈദ്യുതി മുടങ്ങുന്നതിന് പലയിടത്തും പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ ഒടുവില്‍ കാരണം അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.

വെസ്റ്റ് ചമ്പാരാനിലെ രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വരെ നയിച്ച പ്രണയകഥയാണ് പ്രീതിയുടേയും തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നുള്ള രാജ്കുമാറിന്റെയും. എല്ലാ ദിവസവും രാത്രി പതിവായി വൈദ്യുതി മുടങ്ങുന്നതില്‍ നാട്ടുകാര്‍ പൊറുതിമുട്ടിയിരുന്നു. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ ഗ്രാമത്തില്‍ പല മോഷണങ്ങളും നടന്നതായി ഗ്രാമവാസികളില്‍ ചിലര്‍ പറ‌ഞ്ഞു. അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് വൈദ്യുതി മുടങ്ങുന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. 

തൊട്ടടുത്ത ദിവസം വൈദ്യുതി മുടങ്ങിയതിന് പിന്നാലെ നാട്ടുകാര്‍ പ്രീതിയേയും രാജ്കുമാറിനെയും കൈയോടെ പിടികൂടി. രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചു. ഇതിന്റെ തുടര്‍ച്ചയായി രാജ്കുമാര്‍ തന്റെ ഗ്രാമത്തില്‍ നിന്ന് ആളുകളെ വിളിച്ചുവരുത്തി തിരിച്ചടിച്ചു. ഗ്രാമവാസികള്‍ രാജ്കുമാറിനെ മര്‍ദിക്കുന്നതിന്റെയും പ്രീതി അത് തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശേഷം രണ്ട് ഗ്രാമങ്ങളിലെയും ആളുകള്‍ മുന്‍കൈയെടുത്ത് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹ ചടങ്ങുകളും നടന്നു.

Read also: മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ് പ്രതികളെന്ന പേരില്‍ വ്യാജചിത്രം; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ കത്തുന്നു; ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പരിഗണിക്കും, ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് എസ് ജയശങ്കർ
ഞെട്ടി കോൺഗ്രസ്, വമ്പൻ വാർത്ത പ്രതീക്ഷിച്ച് ബിജെപി ക്യാമ്പ്; 6 എംഎല്‍എമാർ എൻഡിഎയിലേക്ക് ചാടുമെന്ന അഭ്യൂഹങ്ങൾ ബിഹാറിൽ ശക്തം