വിദ്യാത്ഥിനിയെ അജ്ഞാതൻ ആക്രമിച്ച സംഭവത്തിൽ പൊലീസിന് പരാതി നൽകാതെ മദ്രാസ് ഐഐടി അധികൃത‍ര്‍

Published : Jul 30, 2022, 09:48 PM ISTUpdated : Aug 07, 2022, 12:38 PM IST
വിദ്യാത്ഥിനിയെ അജ്ഞാതൻ ആക്രമിച്ച സംഭവത്തിൽ പൊലീസിന് പരാതി നൽകാതെ മദ്രാസ് ഐഐടി  അധികൃത‍ര്‍

Synopsis

ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ ഹോസ്റ്റലിലേക്ക് മടങ്ങുന്ന സമയത്ത് മദ്രാസ് ഐഐടിയിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലുള്ള റോഡിൽ കാത്തുനിന്നയാൾ കുട്ടിയെ ആക്രമിച്ചെന്നാണ് പരാതി. 

ചെന്നൈ: മദ്രാസ് ഐഐടി (Madras IIT) വിദ്യാർത്ഥിയെ അജ്ഞാതൻ വഴിയിൽ തടഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ കുട്ടിയെ വഴിയിൽ കാത്തുനിന്നയാൾ കടന്നുപിടിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഐ.ഐ.ടി. അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസിന് പരാതി നല്‍കിയിട്ടില്ല.

ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ ഹോസ്റ്റലിലേക്ക് മടങ്ങുന്ന സമയത്ത് മദ്രാസ് ഐഐടിയിലെ പുതിയ അക്കാദമിക്ക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലുള്ള റോഡിൽ കാത്തുനിന്നയാൾ കുട്ടിയെ ആക്രമിച്ചെന്നാണ് പരാതി. നിർമാണത്തൊഴിലാളി എന്ന് തോന്നിക്കുന്നയാൾ സൈക്കിളിൽ നിന്ന് കുട്ടിയെ തള്ളിത്താഴെയിട്ടശേഷം കടന്നുപിടിക്കുകയായിരുന്നു. ചെറുത്തുനിന്ന കുട്ടി ചോരയൊലിക്കുന്ന മുറിവുകളുമായി പേടിച്ചരണ്ടാണ് ഹോസ്റ്റലിൽ എത്തിയത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയുടെ സുഹൃത്ത് അധികൃതർക്ക് ഇ മെയിൽ മുഖാന്തരം പരാതി നൽകുകയായിരുന്നു.

പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറ ഫൂട്ടേജുകൾ പരിശോധിച്ചെങ്കിലും അക്രമിച്ചയാളെ കണ്ടെത്താനായില്ല. രാത്രി ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളികളെ തിരിച്ചറിയൽ പരേഡിന് വിധേയയാക്കി. കാമ്പസിലും പരിസരത്തും ജോലി ചെയ്ത 300ൽ ഏറെ നിർമാണ തൊഴിലാളികളുടെ ഫോട്ടോകളും കുട്ടിയെ കാണിച്ചു. കുട്ടിയുടെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. പൊലീസിന് പരാതി നൽകാൻ ആക്രമണത്തിന് ഇരയായ കുട്ടിക്ക് താൽപ്പര്യമില്ല എന്നാണ് അധികൃതരുടെ വിശദീകരണം.

സ്വാതന്ത്ര്യദിനത്തില്‍ 5ജി വരുമോ രാജ്യത്ത്; അഭ്യൂഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇങ്ങനെ

ദില്ലി: 5ജി സേവനങ്ങൾ രാജ്യത്ത് എന്ന് എത്തും എന്നതിലാണ് ഇപ്പോള്‍ രാജ്യത്തെ ചൂടേറിയ ചര്‍ച്ച. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ജിയോ 5ജി പ്രഖ്യാപിക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വതന്ത്ര്യത്തിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന  'ആസാദി കാ അമൃത് മഹോത്സവ്' സമയത്ത് ജിയോ 5ജി ആരംഭിക്കും എന്ന് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി ഈ ആഴ്ച ആദ്യം പറഞ്ഞതാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് എത്തിച്ചത്.

എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന വാദവും ഉണ്ട്. ചിലപ്പോള്‍ ആഗസ്റ്റ് 15ന് ജിയോ 5ജി സോഫ്റ്റ് ലോഞ്ച് ഉണ്ടായേക്കാം എന്നാണ് വിവരം. എന്നാല്‍ പൂര്‍ണ്ണമായും 5ജി ലോഞ്ച് ജിയോ നടത്താനുള്ള സാധ്യത ടെലികോം രംഗത്തെ വിദഗ്ധര്‍ തള്ളിക്കളയുന്നു. 

അതേ സമയം ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിൽ ആഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ഭാരതി എയർടെൽ അറിയിച്ചു. നെറ്റ്‌വർക്കിംഗിനും സെല്ലുലാർ ഹാർഡ്‌വെയറിനുമായി എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവയുമായി തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചത്

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം