പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആഡിഡ് ഒഴിച്ച് യുവതി

Published : Nov 27, 2019, 08:00 PM ISTUpdated : Nov 27, 2019, 08:10 PM IST
പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആഡിഡ് ഒഴിച്ച് യുവതി

Synopsis

യുവാവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയെ ജഗത്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭുവനേശ്വർ: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി കസ്റ്റഡിയിൽ. ഒഡീഷയിലെ ഘട്ടക്കിലാണ് സംഭവം. പ്രണയം നിരസിച്ചതിനെത്തുടർന്നാണ് യുവതി ആസിഡ് ആക്രമണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും സൂചനയുണ്ട്.

ഘട്ടക്കിലെ ഷിക്കരിപ്പൂരിലാണ് സംഭവം നടന്നത്. ജഗത്ത്പൂർ സ്വദേശിയായ അലേഖ് ബാരിക്ക് എന്ന യുവാവിന്റെ നേർക്കാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയെ ജഗത്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിക്ക് തന്നോട് പ്രണയമായിരുന്നുവെന്നും എന്നാൽ തനിക്ക് ഉണ്ടായിരുന്നില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അതേസമയം, ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഘട്ടക്ക് ഡിസിപി അഖിലേശ്വർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ