ഷോര്‍ട്ട്സ് ധരിച്ച് എന്‍ട്രന്‍സ് എഴുതാന്‍ വിട്ടില്ല; കര്‍ട്ടന്‍ പുതച്ച് പരീക്ഷ എഴുതി പെണ്‍കുട്ടി

By Web TeamFirst Published Sep 17, 2021, 8:04 PM IST
Highlights

പിന്നീട് പരീക്ഷ നടക്കുന്നയിടത്തെ ഒരു കര്‍ട്ടന്‍ ഉടുത്ത് പരീക്ഷയെഴുതുകയായിരുന്നു പെണ്‍കുട്ടി. 

തേസ്പൂര്‍: ആസാമില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ഷോര്‍ട്ട്സ് ധരിച്ചെത്തി എന്നതിന്‍റെ പേരില്‍ തടഞ്ഞതായി പരാതി. എന്നാല്‍ പിന്നീട് പെണ്‍കുട്ടി കര്‍ട്ടന്‍ ഉടുത്താണ് പരീക്ഷയെഴുതിയത്. ആസാമിലെ തേസ് പൂരിലാണ് സംഭവം.

പരീക്ഷയ്ക്ക് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട എല്ലാ രേഖകളും ഞാന്‍ കൊണ്ടു വന്നിരുന്നു എന്നാല്‍ ഷോര്‍ട്ട്സ് ധരിക്കരുത് എന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഇല്ലായിരുന്നു, പരീക്ഷയ്ക്ക് ശേഷം പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഷോര്‍ട്ട്സ് ധരിച്ച് പരീക്ഷ എഴുതിയാല്‍ എന്താണ് കുഴപ്പം എന്ന് പരീക്ഷ നടത്തിപ്പിന് എത്തിയവരോട് ചോദിച്ചെങ്കിലും തന്നെ തടഞ്ഞത് അല്ലാതെ അവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല- പെണ്‍കുട്ടി പറയുന്നു.

അതേ സമയം പിന്നീട് പരീക്ഷ നടക്കുന്നയിടത്തെ ഒരു കര്‍ട്ടന്‍ ഉടുത്ത് പരീക്ഷയെഴുതുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിക്കൊപ്പം വന്ന പിതാവ് പാന്റ്‍ തേടിയും പോയി. എന്തായാലും സംഭവം ആസാമില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. വലിയ അപമാനമാണ് സംഭവം എന്നാണ് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഇവര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!