
തിരുനെൽവേലി: ക്ലാസ്സ് മുറിയിൽ മദ്യപിച്ച് 9ാം ക്ലാസ്സുകാരായ പെൺകുട്ടികൾ. തമിഴ്നാട് തിരുനെൽവേലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം ഉണ്ടായത്. തുടർന്ന് സർക്കാർ അന്വേഷണം ആരംഭിച്ചു.
ക്ലാസ്സ് മുറിയിൽ വട്ടത്തിലിരുന്നായിരുന്നു പെൺകുട്ടികളുടെ കൂട്ട മദ്യപാനം. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് നടുക്കുന്ന കാഴ്ചകൾ. ക്ലാസ്സുകൾക്കിടയിലെ ഇടവേളയിൽ പെൺകുട്ടികൾ പ്ലാസ്റ്റിക് കപ്പിൽ മദ്യമൊഴിച്ചു കുടിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സർക്കാർ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിലുള്ള 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാൽ, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകും. കുട്ടികൾക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. തമിഴ്നാട്ടിൽ രണ്ടോ മൂന്നോ മദ്യശാലകളുടെ മുന്നിലൂടെയല്ലാതെ ഒരു വിദ്യാർത്ഥിക്കും സ്കൂളിലെത്താനാകില്ലെന്നും മദ്യമൊഴുക്കുന്ന സർക്കാരാണ് തിരുനെൽവേലി സംഭവത്തിന്റെ ഉത്തരവാദികളെന്നും പിഎംകെ നേതാവ് അൻപുമണി രാമദാസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam