'പാക് ഭീകരവാദികൾക്ക് ബിരിയാണി നൽകുന്നു'; മമതാ ബാനർജിക്കും കോൺ​ഗ്രസിനുമെതിരെ അമിത് ഷാ

Published : Apr 13, 2026, 08:45 PM IST
Union Home Minister Amit Shah speaks during a press conference

Synopsis

പാകിസ്ഥാൻ ഭീകരർക്ക് മമത ബാനർജിയും കോൺഗ്രസും ബിരിയാണി നൽകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. പശ്ചിം ബർദ്വാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, മോദി സർക്കാർ ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചപ്പോൾ മമത സർക്കാർ അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദില്ലി: പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിം ബർദ്വാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമത ബാനർജിയുടെ പാർട്ടിയുടെ പിന്തുണയുള്ള മൻമോഹൻ സിംഗ് സർക്കാർ ഒരിക്കലും പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്‌ക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചില്ല. പകരം അവർക്ക് ബിരിയാണി നൽകി. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂരിന് ഉത്തരവിട്ടു. പാകിസ്ഥാനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആക്രമണം നടത്തിയെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങൾ അക്രമത്തിന് വോട്ട് കൊണ്ട് ഉപയോഗിച്ച് മറുപടി നൽകുമെന്നും അധികാരത്തിൽ വന്നാൽ ബിജെപി സിൻഡിക്കേറ്റുകൾക്കും അഴിമതിക്കും എതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ജനങ്ങൾ ടിഎംസിയോട് ടാ ടാ ബൈ ബൈ പറയാൻ തീരുമാനിച്ചതിനാൽ ബിജെപി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23 ന് ടിഎംസി ഗുണ്ടകൾ അവരുടെ വീടുകളിൽ തന്നെ കഴിയണമെന്ന് ഞാൻ ഉപദേശിക്കുന്നു. അല്ലെങ്കിൽ മെയ് 4 ന് അവരെ ഓരോരുത്തരെയായി പിടികൂടി ജയിലിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുന്നതിൽ തൃണമൂൽ സർക്കാർ പരാജയപ്പെട്ടു. മമത ബാനർജി അതിർത്തി വേലി കെട്ടാൻ ഭൂമി നൽകുന്നില്ല, മറിച്ച് ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് ബിഎസ്എഫിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ ഒന്നൊന്നായി തിരഞ്ഞെടുത്ത് രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ട എഞ്ചിൻ" സർക്കാർ മികച്ച ഭരണം ഉറപ്പാക്കുമെന്ന് പറഞ്ഞ ഷാ, അടുത്ത മുഖ്യമന്ത്രി ബം​ഗാൾ മണ്ണിന്റെ മകനായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു; സംഭവശേഷം പ്രതി ഇറങ്ങിയോടി
തിളച്ചുമറിഞ്ഞ് കർണാടക കോൺ​ഗ്രസ്, 30 എംഎൽഎമാർ ദില്ലിയിൽ, കെ.സിയെ കാണും, ഹൈക്കമാൻഡിന് മേൽ മന്ത്രിസ്ഥാനത്തിനായി സമ്മർദ്ദം