Covid 19 : ഗോവയില്‍ ടിപിആര്‍ 26 ശതമാനം; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

By Web TeamFirst Published Jan 4, 2022, 8:52 PM IST
Highlights

ഗോവയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് പേര്‍ക്ക് തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ടിപിആര്‍ ഉയര്‍ന്ന സാഹചര്യത്തിലും ജനുവരി 26 വരെ സ്‌കൂളുകളും കോളേജുകളും അടക്കാന്‍ തീരുമാനിച്ചു.
 

പനാജി: ഗോവയില്‍(Gao) കൊവിഡ് (Covid 19) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ (TPR) വന്‍ കുതിപ്പ്. 26.43 ശതമാനമാണ് തിങ്കളാഴ്ച ത്തെ ടിപിആര്‍.  ഞായറാഴ്ച 10.7 ശതമാനമായിരുന്ന സ്ഥാനത്താണ് 16 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച 26.43 ശതമാനത്തിലെത്തിയത്. ഞായറാഴ്ച 388 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തിങ്കളാഴ്ച 631 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഗോവയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് പേര്‍ക്ക് തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ടിപിആര്‍ ഉയര്‍ന്ന സാഹചര്യത്തിലും ജനുവരി 26 വരെ സ്‌കൂളുകളും കോളേജുകളും അടക്കാന്‍ തീരുമാനിച്ചു.

കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായുള്ള യോഗത്തിന് ശേഷം സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച കൊവിഡ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 2240 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ കോര്‍ഡിലിയ ക്രൂയിസിലെ 66 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

click me!