
ഗോവ: കോറോണ ഭീതി വ്യാപകമാകുന്ന പശ്ചാത്തലത്തിലും ഐസോലേഷനിൽ കഴിയാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി ഫ്രാൻസിസ്കോ മിക്കി പച്ചെക്കോ. സംസ്ഥാന ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്നായിരുന്നു മുൻമന്ത്രിയുടെ ആരോപണം. ഐസോലേഷനിൽ കഴിയാൻ വിസമ്മതിച്ച മന്ത്രി രാഷ്ട്രീയ കുടിപ്പക എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്. ഗോവ ടൂറിസം മുൻമന്ത്രിയാണ് ഫ്രാൻസിസ്കോ മിക്കി പച്ചെക്കോ. ദുബായ്-ബാംഗ്ലൂർ വിമാനത്തിൽ യാത്ര ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ഈ വിമാനത്തിൽ യാത്ര ചെയ്ത 43 യാത്രക്കാരിൽ 63 കാരനായ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിനെ തുടർന്ന് ബാക്കി യാത്രക്കാരെ ക്വാറന്റൈനിലാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഞാൻ ക്വാറന്റൈനിലാകാൻ തയ്യാറല്ല. കാരണം അതിന്റെ ആവശ്യമില്ല. ബിജെപിക്കെതിരെ പ്രചരണം നടത്തുന്നതിനാൽ എന്നോട് രാഷ്ട്രീയ കുടിപ്പക തീർക്കുകയാണ്. മിക്കി പച്ചെക്കോ ആരോപിച്ചു. രാഷ്ട്രീയപ്രവർത്തകനായ ഒരാൾ ക്വാറന്റൈനിലാണെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ച് പേര് വെളിപ്പെടുത്താൻ ആരോഗ്യമന്ത്രി തയ്യാറായില്ല. താൻ വിമാനത്തിൽ യാത്ര ചെയ്തിരുന്നതായി പച്ചെക്കോ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് 19 സ്ഥിരീകരിച്ച യാത്രക്കാരന്റെ അടുത്തായിരുന്നില്ല താൻ ഇരുന്നത് എന്നാണ് പച്ചെക്കോയുടെ അവകാശ വാദം. ആരോഗ്യവകുപ്പിൽ നിന്നുളള ഉദ്യോഗസ്ഥർ പച്ചെക്കോയുടെ വീട്ടിലെത്തിയെങ്കിലും അവരുടെ നിർദ്ദേശങ്ങൾ കൈക്കൊള്ളാതെ മടക്കി അയക്കുകയാണ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam