Latest Videos

ആറ് മണിക്കൂറുകള്‍ക്കിടെ നാല് മരണം, ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

By Web TeamFirst Published May 8, 2020, 3:08 PM IST
Highlights

ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് സംസ്ഥാന സർക്കാർ റദ്ദാക്കി. കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെ മാത്രം ഇവിടെ നാല് രോഗികൾ മരിച്ചിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി അധികൃതരുടെ അലംഭാവത്തെത്തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. രോഗികളെ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. 

തീവണ്ടി ഉടൻ വേണം, മംഗളുരുവിൽ വൻ പ്രതിഷേധവുമായി അതിഥിത്തൊഴിലാളികൾ

മരിച്ചവരുടെ ബന്ധുക്കള്‍ പുറത്ത് വിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.  ഇതേത്തുടര്‍ന്ന് ജില്ലകളക്ടര്‍ അന്വേഷണ ഉത്തരവ് പുറത്ത് വിട്ടിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഒരാളുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്. അതേ സമയം ആശുപത്രിയില്‍ അഞ്ച് മലയാളി നഴ്സുമാർ അടക്കം 12 ആരോഗ്യ പ്രവർത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ആശുപത്രി സാനിറ്ററെസ് ചെയ്യേണ്ടിയിരുന്നു. ഇതോടെയാണ് രോഗികള്‍ക്ക് യഥാസമയം ചികിത്സ നല്‍കാതിരുന്നതെന്നാണ് വിവരം. 

click me!