
പൂന: ‘സ്വർണ മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പുണെ സ്വദേശി സാമ്രാട്ട് ഹിരാമൻ മോസെ (39) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്തായിരുന്നു സംസ്കാര ശുശ്രൂഷകൾ നടത്തിയത്. 8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഇദ്ദേഹത്തിന് ഭാര്യയും 2 മക്കളും ഉണ്ട്.
ബിസിനസുകാരനായിരുന്നു സാമ്രാട്ട് മോസെ. മുൻ എംഎൽഎ രാംഭാവ് മോസെയുടെ മരുമകനായിരുന്നു ഇയാൾ. പൂനയിലെ യേർവാദയിലാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ഫേസ്ബുക്കിൽ തന്റേ വ്യാജ പ്രൊഫൈൽ നിർമ്മിച്ചു എന്ന് ഇയാൾ ഈയിടെ പരാതി നൽകിയിരുന്നു. 2011 ൽ സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു വ്യക്തിയായ രമേഷ് വഞ്ചാലെയും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam