സ്വർണക്കടത്ത് കള്ളപ്പണക്കേസ്: സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

Published : Jun 22, 2022, 06:44 AM ISTUpdated : Jun 22, 2022, 12:10 PM IST
സ്വർണക്കടത്ത് കള്ളപ്പണക്കേസ്: സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

Synopsis

മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്

കൊച്ചി : സ്വർണ്ണക്കടത്തിലെ കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തനിക്ക് ഭീഷണി ഉണ്ടെന്നും കേന്ദ്ര സുരക്ഷ വേണം എന്നും ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയും ഇന്ന് പരിഗണിക്കും.

മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് ഇ ഡി നിർദ്ദേശം നൽകിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. 

മുൻമന്ത്രി കെടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164  മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകർപ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം ആണ് തുടർ അന്വേഷണവുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. നേരെത്തെ സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ 164 മൊഴിയും ഇ ഡി യ്ക്ക് ലഭിച്ചിട്ടുണ്ട്.ഡോളർ കടത്തു കേസിൽ സ്വപ്ന കസ്റ്റംസിനു നൽകിയ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹർജി ഇന്ന് സാമ്പത്തിക കുറ്റന്വേഷണ കോടതി പരിഗണിക്കുന്നുണ്ട്.ഈ മൊഴികൾ കൂടി വെച്ചക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.164 മൊഴി നൽകിയത്തോടെ ജീവന് ഭീഷണി ഉണ്ടെന്നും കേരളാ പോലീസിന്റെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സേന വേണം എന്ന സ്വപ്നയുടെ ഹർജിയും ജില്ലാ കോടതി പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച