ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തം: ഒമ്പത് പേര്‍ക്ക് വധശിക്ഷ

By Web TeamFirst Published Mar 5, 2021, 5:59 PM IST
Highlights

വധശിക്ഷ ലഭിച്ച ഒമ്പത് പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 26ന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 ഓഗസ്റ്റില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
 

ദില്ലി: ബിഹാറിലെ ഗോപാല്‍ഗഞ്ച് വിഷമദ്യ ദുരന്തത്തില്‍ ഒമ്പത് പേര്‍ക്ക് വധശിക്ഷ. സ്ത്രീകളായ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം പിഴയും വിധിച്ചു. സ്‌പെഷ്യല്‍ എക്‌സൈസ് കോടതിയുടേതാണ് വിധി. വധശിക്ഷ ലഭിച്ച ഒമ്പത് പേരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 26ന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2016 ഓഗസ്റ്റില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യം നിരോധിച്ചതിന് ശേഷം ആദ്യമായി നടന്ന വിഷമദ്യ ദുരന്തമാണ് ഗോപാല്‍ഗഞ്ചിലേത്. കേസില്‍ എസ്‌ഐ അടക്കം 21 പൊലീസുകാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ബംഗാളിലെ ആദ്യ സംഭവമാണെന്ന് പ്രൊസിക്യൂട്ടര്‍ ദേവ് വന്‍ഷ് ഗിരി പറഞ്ഞു.
 

click me!