
ദില്ലി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായാണ് കയറ്റുമതി നിരോധനം. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി. കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്.
അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദുവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ആവശ്യമായ സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും അഭാവം ഉണ്ടായതിനാലാണ് നിരോധനമെന്നാണ് വിവരം. കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ 485 മില്യണ്‍ ഡോളറിന്‍റെ സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് സര്‍ക്കാര്‍. കോവിഡ് 19 രോഗികളല്ലാത്തവര്‍ക്കും ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam