സർക്കാർ ഉദ്യോ​ഗസ്ഥർ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നത് ചട്ടവിരുദ്ധമല്ലെന്ന് ത്രിപുര ഹൈക്കോടതി

Web Desk   | Asianet News
Published : Jan 11, 2020, 12:17 PM IST
സർക്കാർ ഉദ്യോ​ഗസ്ഥർ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നത് ചട്ടവിരുദ്ധമല്ലെന്ന് ത്രിപുര ഹൈക്കോടതി

Synopsis

സർക്കാർ ഉദ്യോ​ഗസ്ഥയായ ലിപിക പോൾ നൽകിയ പരാതിയിൻമേലാണ് കോടതിയുടെ ഈ സുപ്രധാന വിധി. 2017 ഡിസംബറിൽ ഇടതു സംഘടനകൾ നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ത്രിപുര: രാഷ്ട്രീയ റാലികളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ പങ്കെടുക്കുന്നത് സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനമായി കണക്കാക്കില്ലെന്ന് ത്രിപുര ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ ഉദ്യോ​ഗസ്ഥയായ ലിപിക പോൾ നൽകിയ പരാതിയിൻമേലാണ് കോടതിയുടെ ഈ സുപ്രധാന വിധി. 2017 ഡിസംബറിൽ ഇടതു സംഘടനകൾ നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഫിഷറീസ് വകുപ്പിലെ യുഡി ക്ലാർക്ക് ആയി ജോലി ചെയ്യുകയായിരുന്നു ലിപിക പോൾ. വിരമിക്കുന്നതിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് ഇവർക്ക് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഷൻ നേരിടേണ്ടി വന്നത്. 

''രാഷ്ട്രീയ കൂട്ടായ്മകളിലും റാലിയിലും സർക്കാർ ഉദ്യോ​ഗസ്ഥർ പങ്കെടുക്കുന്നത് ചട്ടവിരു​ദ്ധമല്ല എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥർക്കും സാധാരണ ജനങ്ങൾക്കും തങ്ങളുടെ നിലപാട് വ്യക്തമാക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നു.'' ലിപിക പോളിന്റ അഭിഭാഷകനായ പുരുഷോത്തം റോയ് ബർമാൻ പറഞ്ഞു. ലിപിക പോളിനെതിരെയുള്ള അന്വേഷണ നടപടികൽ നിർത്തിവയ്ക്കാനും അടുത്ത രണ്ട് മാസത്തിനകം ഇവർക്ക് നൽകാനുള്ള കുടിശ്ശികകളും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു'; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്