Murder : സര്‍ക്കാരുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Published : Nov 30, 2021, 11:21 AM ISTUpdated : Nov 30, 2021, 11:37 AM IST
Murder : സര്‍ക്കാരുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Synopsis

അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട നഗിനയും ഭാര്യയും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.  

അസംഗഢ്: ഉത്തര്‍പ്രദേശിലെ (Uttarpradesh) അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട (Murdered) നിലയില്‍. സര്‍ക്കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം സമീപവാസികള്‍ കണ്ടത്. മൗ ജില്ലയിലെ റവന്യൂ റെക്കോര്‍ഡ് കീപ്പറായി ജോലി നോക്കുന്നയാളാണ് നഗിന. തര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിതൗപുര്‍ ഗ്രാമത്തിലെ വീട്ടില്‍ അന്തിയുറങ്ങുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് അസംഗഢ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. അജ്ഞാതരായ ചിലര്‍ വീട്ടില്‍ക്കയറി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

കൊല്ലപ്പെട്ട നഗിനയും ഭാര്യയും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രഗ്യാരാജില്‍ നാലംഗ ദലിത് കുടുംബം കൊല്ലപ്പെട്ട് ഒരാഴ്ച കഴിയും മുമ്പാണ് മറ്റൊരു ദലിത് കുടുംബം കൊല്ലപ്പെടുന്നത്. അതിര്‍ത്തി തര്‍ക്കത്തിനൊടുവിലാണ് നാലംഗം കുടുംബം കൊല്ലപ്പെട്ടത്. ഭര്‍ത്താവ്, ഭാര്യ, 16, 10 വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരിയായ മകള്‍ കൊല്ലപ്പെടും മുമ്പ് ബലാത്സംഗത്തിനിരയായിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി