
ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. സ്കൂളുകളിൽ ആറ് മുതലുള്ള ക്ലാസുകൾക്ക് പൂർണമായും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ തുടരും. അതേസമയം, ദില്ലിയിൽ വാഹനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 250ൽ താഴെ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam