വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും, ഭരണ നൈപുണ്യത്തെയും പുകഴ്ത്തി അദ്ദേഹം മരിച്ച വേളയില്‍ തന്‍റെ ബ്ലോഗിലെഴുതിയ ലേഖനം തരൂര്‍ വീണ്ടും പങ്ക് വച്ചിട്ടുമുണ്ട്.
ദില്ലി: ബിജെപി അനുകൂല പ്രതികരണങ്ങള്‍ തുടരുന്നതിനിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ അനുസ്മരിച്ച് ശശി തരൂര്‍ എംപി. എബി വാജ്പേയിയുടെ നൂറ്റിയൊന്നാം ജന്മദിനത്തിലാണ് തരൂര്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും, ഭരണ നൈപുണ്യത്തെയും പുകഴ്ത്തി അദ്ദേഹം മരിച്ച വേളയില്‍ തന്‍റെ ബ്ലോഗിലെഴുതിയ ലേഖനം തരൂര്‍ വീണ്ടും പങ്ക് വച്ചിട്ടുമുണ്ട്. അടുത്തിടെ ബിഹാര്‍, കേന്ദ്ര സര്‍ക്കാരുകളെ പുകഴ്ത്തിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റത്തെ അഭിനന്ദിച്ചും തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരുന്നു.
വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കാൻ ബിജെപി
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറ്റിഒന്നാം ജന്മദിനമായ ഇന്ന് സദ്ഭരണ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാറും ബിജെപിയും. വാജ്പേയിയുടെ സമാധിസ്ഥലമായ സദൈവ് അടലിൽ പുഷ്പാഞ്ചലിയും പ്രാർത്ഥന സഭയും സംഘടിപ്പിക്കും. രാവിലെ എട്ടര മണി മുതലാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നേതാക്കളും കേന്ദ്രമന്ത്രിമാരും ചടങ്ങിനെത്തുമെന്നാണ് വിവരം. 2014 ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയത് മുതലാണ് വാജ്പേയിയുടെ ജൻമദിനം സദ്ഭരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

