വിവാദ പ്രസ്താവനയിൽ ഗവർണറെ തളളി ബിജെപി, യോജിപ്പില്ലെന്ന് ഫഡ്നാവിസ് 

Published : Jul 31, 2022, 11:19 AM ISTUpdated : Jul 31, 2022, 11:24 AM IST
വിവാദ പ്രസ്താവനയിൽ ഗവർണറെ തളളി ബിജെപി, യോജിപ്പില്ലെന്ന് ഫഡ്നാവിസ് 

Synopsis

'മഹാരാഷ്ട്രയുടെ  വളർച്ചയിൽ പല വിഭാഗങ്ങളുടെയും സംഭാവനയുണ്ട്. അക്കാര്യം അംഗീകരിക്കുന്നു. എന്നാൽ അതിനാൽ മറാഠികളുടെ സംഭവനയെ കുറച്ച് കാണാനാകില്ല' 

മുംബൈ :  ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന മഹാരാഷ്ട്ര ഗവർണറുടെ പ്രസ്താവനയെ തള്ളി ബിജെപി. പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയുടെ  വളർച്ചയിൽ പല വിഭാഗങ്ങളുടെയും സംഭാവനയുണ്ട്. അക്കാര്യം അംഗീകരിക്കുന്നു. എന്നാൽ അതിനാൽ മറാഠികളുടെ സംഭവനയെ കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാകുമെന്നും സാമ്പത്തിക തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമാവുമെന്നുമായിരുന്നു ഗവർണറുടെ പരാമർശം. ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കി നോക്കൂ, പിന്നെ മഹാരാഷ്ട്രയിൽ പണം കാണില്ല. സാമ്പത്തിക തലസ്ഥാനമെന്ന് മുംബൈയെ വിളിക്കാൻ പറ്റാത്ത സ്ഥിതിയാകുമെന്നായിരുന്നു  അന്ധേരിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ പരാമർശം. വാക്കുകൾ വിവാദമായതോടെ മറാഠികളെ അപമാനിച്ച ഗവർണർ മാപ്പ് പറഞ്ഞ് പദവിയിൽ നിന്ന് ഒഴിയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പരാമർശത്തെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയും പറഞ്ഞു.

പദവിക്ക് നിരക്കാത്തതാണ് ഗവർണറുടെ പ്രസ്താവനയെന്ന് മുൻമുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഞ്ഞടിച്ചു. രണ്ടരവ‌ർഷക്കാലം മറാത്തി വിഭവങ്ങൾ ആസ്വദിച്ചു.ഇനി അദ്ദേഹത്തിന് കോലാപ്പൂർ ചെരുപ്പ് കാണാനുള്ള സമയമായി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഗവർണറെ തിരിച്ച് വിളിക്കുകയോ ജയിലിലടക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി. ഗവർണറുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ പ്രതികരണം. മുംബൈയുടെ വളർച്ചയിൽ മറാഠികളുടെ പങ്ക് കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

എന്നാൽ തന്‍റെ വാക്കുകളെ ചിലർ രാഷ്ട്രീയ ലക്ഷ്യം വെച്ച് വളച്ചൊടിച്ചതാണെന്നാണ് ഗവർണർ പറയുന്നത്. രാജസ്ഥാനി സമൂഹം നടത്തിയ പരിപാടിയിൽ അവരുടെ സംഭാവനകളെ പ്രശംസിക്കുകയാണ് താൻ ചെയ്തതെന്നും അത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ഗവർണർ പ്രസ്താവയിലൂടെ അറിയിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന