'എഎപിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ പരസ്യമായി പ്രസിദ്ധീകരിച്ചു, 97 കോടി തിരിച്ചുപിടിക്കണം': ഗവർണർ

Published : Dec 20, 2022, 12:23 PM ISTUpdated : Dec 20, 2022, 12:50 PM IST
 'എഎപിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ പരസ്യമായി പ്രസിദ്ധീകരിച്ചു, 97 കോടി തിരിച്ചുപിടിക്കണം': ഗവർണർ

Synopsis

എഎപിയില്‍ നിന്ന് 97 കോടി തിരിച്ചുപിടിക്കാന്‍  ചീഫ് സെക്രട്ടറിക്ക് ദില്ലി ലഫ്.ഗവര്‍ണര്‍ വൈഭവ് സക്‍സേന നിര്‍ദേശം നല്‍കി.

ദില്ലി: രാഷ്ട്രീയ പരസ്യങ്ങൾ ദില്ലി സർക്കാരിന്‍റെ ചിലവിൽ പ്രസിദ്ദീകരിച്ചതിന് ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദേശം നൽകി ഗവർണർ. ദില്ലി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയാണ് ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാന്‍ നിർദേശം നൽകിയത്. എ എ പി വിജയിച്ച ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്തടക്കം ദില്ലി സർക്കാരിന്‍റെ നേട്ടങ്ങളെ പറ്റിയുള്ള നിരവധി പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ദീകരിച്ചിരുന്നു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ എ എ പി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. എന്നാൽ ഗവർണർ രാഷ്ട്രീയ വൈരം തീർക്കുകയാണെന്ന് ആംആദ്മി നേതാക്കൾ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി