രാജ്യസഭ നിയന്ത്രിക്കാൻ പിടി ഉഷയും; വൈസ് ചെയർപേഴ്‌സൺ പാനലിൽ ഉൾപ്പെടുത്തി

Published : Dec 20, 2022, 11:54 AM ISTUpdated : Dec 20, 2022, 12:38 PM IST
രാജ്യസഭ നിയന്ത്രിക്കാൻ പിടി ഉഷയും; വൈസ് ചെയർപേഴ്‌സൺ പാനലിൽ ഉൾപ്പെടുത്തി

Synopsis

രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്

ദില്ലി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ പിടി ഉഷയെയും ഉൾപ്പെടുത്തി. മലയാളിയും ലോകപ്രശസ്ത അത്ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. രാജ്യസഭ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറാണ് ഇക്കാര്യം അറിയിച്ചത്.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്