'ഇത് ബാലിശം, ജനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നു'; തമിഴ്നാട് ഗവർണറെ വിമർശിച്ച് എം കെ സ്റ്റാലിൻ

Published : Jan 06, 2025, 04:40 PM IST
'ഇത് ബാലിശം, ജനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നു'; തമിഴ്നാട് ഗവർണറെ വിമർശിച്ച് എം കെ സ്റ്റാലിൻ

Synopsis

ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു

ചെന്നൈ: നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ ആർ എൻ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിൻ വിമർശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ തുടർച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. 

ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാൻ മനസ്സില്ലെങ്കിൽ ആർ എൻ രവി എന്തിനാണ് ഗവർണർ പദവിയിൽ തുടരുന്നതെന്ന് സ്റ്റാലിൻ ചോദിച്ചു. മുൻ വർഷങ്ങളിൽ ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 

സഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ, ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം തള്ളിയതാണ് ആർ എൻ രവിയെ ചൊടിപ്പിച്ചത്. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ വിമർശിച്ചു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയ​ഗാനം ആലപിക്കേണ്ടതുണ്ടെന്നും രാജ്ഭവൻ വിശദീകരിച്ചു. ഗവർണർക്ക് പകരം സ്പീക്കർ നയപ്രഖ്യാപന പ്രസംഗം വായിച്ചതിനു പിന്നാലെ, പതിവുപോലെ ദേശീയഗാനം ആലപിച്ചു. ഗവർണർക്കെതിരെ ഡിഎംകെ ഗെറ്റ്‍ഔട്ട്  ക്യാംപെയിൻ തുടങ്ങി.

ദേശീയ​ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ