
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വിവിഐപി വിമാനം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയില്ല. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് ഡെറാഡൂണിലേക്ക് പോകാനാന്‍ വിവിഐപി വിമാനം നല്‍കാനുള്ള അനുമതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചില്ല. വ്യാഴാഴ്ചയാണ് സംഭവം. മുഖ്യമന്ത്രിയില്‍ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെ ഗവര്‍ണര്‍ ഡെറാഡൂണിലേക്ക് സാധാരണ വിമാനത്തിലാണ് ഗവര്‍ണര്‍ പോയത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ഡെറാഡൂണിലേക്ക് പോകാനായി ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. സര്‍ക്കാരിന്‍റെ വിവിആപി വിമാനമായ സെസ്ന സൈറ്റേഷന്‍ എക്സ്എല്‍എസ് വിമാനം ഉപയോഗിക്കാനുള്ള അനുമതി ഒഴാഴ്ചയ്ക്ക് മുന്‍പ് തേടിയ ശേഷമായിരുന്നു ഇത്. സംസ്ഥാന സിവില്‍ ഏവിയേഷന്‍ വകുപ്പിന് നല്‍കിയ അനുമതി അപേക്ഷ ഉദ്ദവ് താക്കറെയുടെ ഓഫീസിലേക്ക് നല്‍കിയിരുന്നു. സാധാരണ ഗതിയില്‍ അവസാന നിമിഷം അനുമതി ലഭിക്കാറുള്ളതിനാലായിരുന്നു ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ അവസാനനിമിഷവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി സംബന്ധിച്ച ഒരുവിവരവും ലഭിക്കാതെ വരികയായിരുന്നു.
ഇത്തരത്തിലുള്ള സാഹചര്യം ആദ്യമായാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേക വിമാനത്തില്‍ ബോര്‍ഡ് ചെയ്ത ശേഷവും അനുമതി ലഭിക്കാതെ വന്നതോടെ ഗവര്‍ണറും സംഘവും യാത്ര സാധാരണ വിമാനത്തിലാക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഡെറാഡൂണിലേക്ക് നാല് വിമാനങ്ങളാണ് ദിവസേന സര്‍വ്വീസ് നടത്തുന്നത്. വിഷയത്തില്‍ ബിജെപി മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്. നടപടി സര്‍ക്കാരിന്‍റെ അഹങ്കാരമാണ് വ്യക്തമാക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam