'ദ്രാവിഡ വികാരത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു'; സ്റ്റാലിന്‍ സർക്കാരിനെതിരെ ഗവർണർ, വീണ്ടും തുറന്ന പോര്

Published : May 04, 2023, 11:50 AM ISTUpdated : May 04, 2023, 12:24 PM IST
'ദ്രാവിഡ വികാരത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു'; സ്റ്റാലിന്‍ സർക്കാരിനെതിരെ ഗവർണർ, വീണ്ടും തുറന്ന പോര്

Synopsis

സർക്കാർ രാഷ്ട്രീയ ആയുധമായി ദ്രാവിഡ വികാരത്തെ ഉപയോഗിക്കുന്നു. തമിഴ്നാട്ടിൽക്രമസമാധാനം നഷ്ടമായെന്നും പൊലീസ് രാഷ്ട്രീയവൽക്കരിക്കപ്പെട്ടെന്നും ഗവർണർ 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനിരിക്കെ സർക്കാരിനെതിരെ വീണ്ടും ഗവർണർ ആർ.എൻ.രവി. സ്റ്റാലിൻ സർക്കാർ പിന്തുടരുന്നതായി പറയുന്ന ദ്രാവിഡ മാതൃക ഭരണം എന്നൊന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. കാലഹരണപ്പെട്ട സങ്കൽപ്പമാണത്. സർക്കാർ രാഷ്ട്രീയ ആയുധമായി ദ്രാവിഡ വികാരത്തെ ഉപയോഗിക്കുന്നുവെന്നും ഗവർണർ പറയുന്നു.

തമിഴ്നാട്ടിൽ ക്രമസമാധാനം നഷ്ടമായെന്നും പൊലീസ് രാഷ്ട്രീയവൽക്കരിക്കപ്പെട്ടെന്നും ഗവർണർ വിമർശിച്ചു. തന്റെ കാറിനുനേരെ ഉണ്ടായ ആക്രമണത്തിൽ എഫ്ഐആർ ഇടാൻ പോലും പൊലീസ് തയ്യാറായില്ല. സിദ്ധ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ബില്ല് തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ചാൻസലറായി മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഒരിടവേളക്ക് ശേഷം വീണ്ടും ഗവർണർ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുന്നത്.

അതിനിടെ  കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹർജിയിൽ കനിമൊഴി നൽകിയ അപ്പീലിലാണ് നടപടി.2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശിയായ ഭർത്താവിൻ്റെ പാൻ കാർഡ് വിവരങ്ങൾ മറച്ചു വച്ചെന്നാക്ഷേപിച്ചായിരുന്നു ഹർജി .ഭർത്താവിന് പാൻ കാർഡില്ലെന്നും ,വിവരങ്ങൾ മറച്ച് വച്ചിട്ടില്ലെന്നുമുള്ള  കനിമൊഴിയുടെ വാദം കോടതി അംഗീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി