തമിഴകത്ത് സർക്കാർ-​ഗവർണർ പോര് കടുക്കുന്നു; ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

Published : Jun 09, 2023, 03:41 PM IST
തമിഴകത്ത് സർക്കാർ-​ഗവർണർ പോര് കടുക്കുന്നു; ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

Synopsis

മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു.

ചെന്നൈ: ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതിൽ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സ്റ്റാലിൻ. ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു.

'പ്രധാനമന്ത്രി ചെങ്കോൽ ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി'; വിമര്‍ശനം ആവർത്തിച്ച് എം കെ സ്റ്റാലിൻ

ഒരിടവേളയ്ക്കു ശേഷമാണ് സർക്കാരിനെതിരെ ​ഗവർണർ വിമർശനമുന്നയിച്ചത്. പിറ്റേ ദിവസം തന്നെ ഡിഎംകെ മുഖപത്രത്തിലൂടെ ​ഗവർണർക്ക് ശക്തമായ മറുപടിയും നൽകി. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനോടൊപ്പം ​ഗവർണർ ബിജെ പി ആസ്ഥാനത്ത് പോവുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ട്രിച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള സ്റ്റാലിന്റെ പ്രതികരണം വരുന്നത്. ​ഗവർണർക്കെതിരെ തെലങ്കാന മോഡൽ കോടതിയെ സമീപിക്കുന്നത് പരി​ഗണനയിലാണ്. ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദ​ഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. 

500 കി.മീ വെറും രണ്ടര മണിക്കൂറിൽ താണ്ടി, നമുക്കും വേണ്ടേ ഈ സൗകര്യങ്ങൾ; അനുഭവം പങ്കുവെച്ച് എം കെ സ്റ്റാലിൻ

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്