
കട്ടപ്പന: സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ ടേബിളിന് സമീപത്തു നിന്ന് മാറിയ സമയത്താണ് പൗലോസ് മോശമായി പെരുമാറിയത്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ കട്ടപ്പന പോലീസ് കസ്റ്റഡിയിൽഎടുത്തത് . കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡു ചെയ്തു
കലൂരിലെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ, മുഖ്യപ്രതിക്കായി തെരച്ചിൽ ഊർജിതം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam