എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ​ഗ്രേഡ് എസ്ഐമാർ, എല്ലാം അജിത് കുമാറിന്റെ നിർദേശ പ്രകാരമെന്ന് മൊഴി, രക്ഷാപ്രവർത്തനത്തിൽ നിർണായകം

Published : Jun 06, 2026, 11:37 AM IST
SIT

Synopsis

മെഡിക്കൽ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട്‌ തിരുത്താൻ ഉന്നത ഇടപെടൽ നടന്നെന്നതും റിപ്പോർട്ടിൽ മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു.

ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാന്മാർ മർദ്ദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ. രക്ഷപ്രവർത്തനം അന്വേഷിക്കുന്ന എസ്ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ടുള്ള മൊഴി. എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ പറഞ്ഞു. ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ എസ്ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഐപിസി 308 ചേർത്തതിൽ വിശദീകരണം നൽകി. വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തെന്ന് എസ്ഐടി വ്യക്തമാക്കി. മെഡിക്കൽ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട്‌ തിരുത്താൻ ഉന്നത ഇടപെടൽ നടന്നെന്നതും റിപ്പോർട്ടിൽ മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീപ്പൊരി വന്ന വഴി തേടി പൊലീസ്; ഹോട്ടലിൻ്റെ കുക്ക് അറസ്റ്റിൽ; ദില്ലിയിലെ തീപിടിത്തത്തിൽ അന്വേഷണം തുടരുന്നു
ഉണർന്നത് ബാങ്ക് നോട്ടിഫിക്കേഷൻ കണ്ട്, ഒറ്റ രാത്രി കൊണ്ട് അക്കൌണ്ടിലെത്തിയത് 294 കോടി രൂപ, പൊലീസ് സഹായം തേടി യുവാവ്