അധികാരത്തിലേറിയ ശേഷം ആദ്യം നൽകിയ വാക്ക് പാലിച്ച് വിജയ്, തമിഴ്നാട്ടിലെ 717 ടാസ്മാക് ഔട്ട്ലറ്റുകൾക്ക് പൂട്ടുവീണു

Published : Jun 06, 2026, 10:55 AM IST
CM Vijay

Synopsis

ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി.

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്മാക് ഔട്ലറ്റുകൾ പ്രവർത്തിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാരിനെ വിമർശിച്ചതിന് നടപടി; കോൺഗ്രസ് നേതൃപദവിയിൽ നിന്ന് നീക്കി; നീരജ് ഭാരതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് 'പൂട്ട്'
'എത്ര കിട്ടിയിട്ടും തൃപ്തിയില്ല', സ്ത്രീധന പീഡനത്തിനിടെ ജന്മം നൽകിയത് പെൺകുഞ്ഞിന്, യുവതിയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കോടതി