ദില്ലിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Jan 19, 2023, 04:02 PM IST
ദില്ലിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

Synopsis

റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദില്ലിയിൽ കർശന നിരീക്ഷണം തുടരുന്നിതിനിടെയാണ് മതിലുകളിൽ മുദ്രാവാക്യങ്ങൾ കാണപ്പെട്ടത്.

ദില്ലി : ദില്ലിയിൽ മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ. പശ്ചിം വിഹാർ മേഖലയിൽ ആണ് മതിലിൽ മുദ്രാവാക്യങ്ങൾ എഴുതിയതായി ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് എത്തി ചുമരിലെ എഴുത്തുകൾ മായ്ച്ചു. സംഭവത്തിൽ നിയമ നടപടി എടുക്കുമെന്നും സുരക്ഷാ വീഴ്ച അല്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. 

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിഖ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ പേരിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. വാർത്തകളിൽ നിറയാനുള്ള സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദില്ലിയിൽ കർശന നിരീക്ഷണം തുടരുന്നിതിനിടെയാണ് മതിലുകളിൽ മുദ്രാവാക്യങ്ങൾ കാണപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര