കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ വമ്പൻ ക്രിസ്മസ് ആഘോഷം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

Published : Dec 20, 2024, 05:42 PM ISTUpdated : Dec 20, 2024, 05:43 PM IST
കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ വമ്പൻ ക്രിസ്മസ് ആഘോഷം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

Synopsis

പ്രത്യേകം തയാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ കേട്ടു.

ദില്ലി: കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോർജ് കുര്യനും കുടുംബവും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ കേട്ടു.

എല്ലാ സഭകളിലേയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്നാനായ യാക്കോബായ സഭാധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ മോഡറേറ്റര്‍ ബിഷപ്പ് ബിജയ നായക്, ഇന്ത്യയിലെയും തെക്കന് ഗൾഫ് രാജ്യങ്ങളിലെയും കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ബിഷപ് മാര്‍ അവ്ജിൻ കുര്യാക്കോസ്, മലബാരമെത്രാപ്പോലീത്ത ബിഷപ് മാര്‍ അവ്ജിന് കുര്യാക്കോസ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറില് മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചര്‍ച്ചിന്റെ തലവന് ബിഷപ് സാമുവല് മാത്യു, സീറോ മലബാര്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി മാര്‍ത്തോമാ ചര്‍ച്ച് ബിഷപ്പ് സക്കനാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ, ഡൽഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചര്ച്ച് ബിഷപ്പ് സുബോധ് മൊണ്ടല്, ബിഷപ്പ് ജോസഫ് മാര് ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കല് കാഞ്ഞിരപ്പള്ളി, ബിഷപ്പ് ജോസഫ് മാര്‍ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് പ്രിൻസ് പാണേങ്ങാടന് ദേവസ്സി, ബിഷപ് സജി ജോര്‍ജ് നെല്ലിക്കുന്നേൽ, ബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് മാര്‍ വിന്സെന്റ് നെല്ലായിപ്പറമ്പിൽ, മോണ്സിഞ്ഞോര് വര്‍ഗീസ് വള്ളിക്കാട്ട, ബിഷപ്പ് മാര്‍ വിൻസെന്റ് നെല്ലായിപ്പറമ്പില്, മോണ്സിഞ്ഞോര്‍ വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി ജെ അജിത് കുമാര്‍, ഫാ. സജിമോൻ ജോസഫ് കോയിക്കൽ. ഫാ. എബ്രഹാം മാത്യു, ഫാ. ഷിനോജ്, ഫാ റോഡ്രിഗസ് റോബിന്സണ് സില്വസ്റ്റര്‍, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. റോഡ്രിഗസ് റോബിൻസൺ സിൽവസ്റ്റര്‍, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. ബെന്റോ റോഡ്രിഗസ തുടങ്ങിയവരും പങ്കെടുത്തു.

കൂടാതെ കേന്ദ്രമന്ത്രിയും ബിജെപി  പ്രസിഡന്റുമായ ജെ പി നദ്ദ, കേന്ദ്ര മന്ത്രി എസ്പി സിംഗ് ബഘേൽ, പി ടി ഉഷ, എൽ മുരുകന്, രാജീവ് ചന്ദ്രശേഖര്‍, അൽഫോൻസ് കണ്ണന്താനം, ഷൈനി വിൽസൺ, ഔസേപ്പച്ചന്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ബിജെപി നേതാക്കന്മാരായ അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു. ഐബിഎസ് ചെയര്‍മാൻ വി കെ മാത്യൂസ്, അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, എലൈറ്റ് ഗ്രൂപ്പ് ചെയര്മാന് കെ ജി എബ്രഹാം, താരാ ജോർജ്,  പദ്മിനി തോമസ് എന്നിവരും പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡന്റിന് ബിപിഎൽ കാര്‍ഡ്, റേഷന്റെ കാശ് അടക്കണമെന്ന് സപ്ലൈ ഓഫീസ്, 3658 രൂപ പിഴ, യുഡിഎഫ് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും