
ദില്ലി: ജമ്മുകശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ലാൽചൗകിലെ സുരക്ഷാസേനയുടെ ബങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് പ്രദേശവാസികൾക്ക് പരിക്കേറ്റു. പ്രദേശത്ത് സൈന്യം പരിശോധന തുടരുകയാണ്. സ്വാതന്ത്യദിനാഘോഷത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam