ഗുജറാത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക്; ബിജെപിയില്‍ ചേര്‍ന്നത് അഞ്ച് പേര്‍

By Web TeamFirst Published Apr 13, 2019, 10:55 AM IST
Highlights

പാര്‍ട്ടി വിട്ട പ്രമുഖരില്‍ ഗുജറാത്തിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന അല്‍പേഷ് ഠാക്കൂറും ഉള്‍പ്പെടുന്നു

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു. പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. ഗുജറാത്തില്‍  അഞ്ച്  പ്രമുഖരാണ് ബിജെപിയില്‍ ചേര്‍ന്നത്. 

പാര്‍ട്ടി വിട്ട പ്രമുഖരില്‍ ഗുജറാത്തിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന അല്‍പേഷ് ഠാക്കൂരും ഉള്‍പ്പെടുന്നു. സംസ്ഥാന ഘടകവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് അല്‍പേഷ് പാര്‍ട്ടിവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ രാധാന്‍പൂര്‍ എംഎല്‍എയാണ് അല്‍പേഷ് .

അല്‍പേഷിനൊപ്പം അടുത്ത അനിയായികളായ ധവാല്‍ സിന്‍ സാലാ, ഭാരത് താക്കൂര്‍ എന്നിവരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കില്ലെന്നും സ്വതന്ത്ര എംഎല്‍എമാരായി തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

2017 ലെ  നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖമായിരുന്നു അല്‍പേഷ് ഠാക്കൂര്‍.  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖമായിരുന്നവര്‍ പാര്‍ട്ടി വിടുന്നത് വലിയ കോണ്‍ഗ്രസിന് ക്ഷീണമാണ് സൃഷ്ടിക്കുന്നത്. ഹര്‍ദ്ദിക് പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടിയെ കുഴയ്ക്കുന്നു. 

കോണ്‍ഗ്രസ് വിട്ട  അല്‍പേഷ്  ബിജെപിയിലേക്കില്ലെന്ന്  വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തയില്ല. "പാര്‍ട്ടി വിടാനുളള യഥാര്‍ത്ഥ കാരണം അല്‍പേഷിന് മാത്രമേ അറിയുകയുള്ളു. എന്തു തന്നെയായാലും ദയവായി ബിജെപിയില്‍ ചേരരുത്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കലും സാധാരണക്കാര്‍ക്കോ ഠാക്കൂര്‍ വിഭാഗത്തിനോ അനുകൂലമാകില്ലെന്നുള്ള ജിഗ്നേഷ് മേവാനിയുടെ ട്വീറ്റും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. 
 

click me!