ഗുജറാത്ത് തെരഞ്ഞെടുപ്പ്: 'അവധി എടുത്തിട്ടും വോട്ട് ചെയ്യാത്തവരെ കണ്ടെത്തും 'തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published : Oct 18, 2022, 12:06 PM ISTUpdated : Oct 18, 2022, 12:18 PM IST
ഗുജറാത്ത് തെരഞ്ഞെടുപ്പ്: 'അവധി എടുത്തിട്ടും വോട്ട് ചെയ്യാത്തവരെ കണ്ടെത്തും 'തെരഞ്ഞെടുപ്പ് കമ്മീഷന്‍

Synopsis

ഗുജറാത്തിലെ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ട് ചെയ്യാൻ അവധിയെടുത്ത് വോട്ട് ചെയ്യാതിരിക്കുന്നവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കും. നോട്ടീസ് ബോർഡിലും കമ്പനി വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കും

ഗുജറാത്തിൽ സുപ്രധാന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാതെ അവധി എടുക്കുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കും. ഗുജറാത്തിലെ വ്യവസായ സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാ പത്രം ഒപ്പിട്ടു.വോട്ട് ചെയ്യാൻ അവധിയെടുത്ത് വോട്ട് ചെയ്യാതിരിക്കുന്നവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കും. നോട്ടീസ് ബോർഡിലും കമ്പനി വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കും.  ആയിരത്തിലേറെ വ്യവസായ സ്ഥാപനങ്ങളാണ് ധാരണാ പത്രം ഒപ്പിട്ടത്. അവധി എടുത്തിട്ടും വോട്ട് ചെയ്യാത്തവരെ കണ്ടെത്താനായി നോഡൽ ഓഫീസർമാരെ നിയമിക്കാൻ ജൂണിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഗുജറാത്തിലേക്ക്. നാളെ സംസ്ഥാനത്ത് എത്തുന്ന മോദി 2 ദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കും. 15670 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും.ഗുജറാത്ത് ഭരണം നിലനിർത്താൻ വമ്പൻ പ്രചാരണവുമായി ബിജെപി സജീവമാണ്. സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ​ഗൗരവ് യാത്ര പുരോഗമിക്കുന്നു. മെഹ്‌സാന ജില്ലയിലെ ക്ഷേത്രനഗരമായ ബഹുചരാജിയിൽ നിന്നാണ് ​ഗൗരവ് യാത്ര ആരംഭിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഫ്ലാ​ഗ് ഓഫ് ചെയ്ത ഗൗരവ് യാത്ര ഒക്ടോബർ 20ന് കച്ചിലെ മാണ്ഡവിയില്‍ അവസാനിക്കും.  5,734 കിലോമീറ്റർ യാത്രയിൽ 145 യോഗങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഗുജറാത്തിൽ 27 സീറ്റുകളാണ് ആദിവാസി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദിവാസി അടിത്തറ വിപുലപ്പെടുത്താനാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. 2002ലാണ് ബിജെപി ആദ്യ ​ഗൗരവ് യാത്ര നടത്തിയത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അന്ന് മുഖ്യമന്ത്രി. ഖേദയിലെ ഫാഗ്‌വേലിൽ നിന്നായിരുന്നു അന്ന് യാത്ര ആരംഭിച്ചത്. 2017ലാണ് ബിജെപി ​രണ്ടാമത് ​ഗൗരവ് യാത്ര സംഘടിപ്പിച്ചത്.

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ