
ദില്ലി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂര്‍ പിന്നിടുന്പോള്‍ മൂന്നിടങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച് ആം ആദ്മി. ബിജെപി കോട്ടയായ ഗുജറാത്തില്‍ ആം ആദ്മി അക്കൌണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ ഫലം യാഥാര്‍ത്ഥ്യമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഗുജറാത്ത് രാഷ്ട്രീയം.
നിലവില്‍ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി അവസരം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും.
ഉച്ചയോടെ ചിത്രം വ്യക്തമാകും. രണ്ടിടത്തെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ പ്രവചനങ്ങൾ തെറ്റാണെന്നും ആം ആദ്മി പാർട്ടി നൂറിലേറെ സീറ്റുകൾ നേടുമെന്നും ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ്‍വി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതേ സമയം എക്സിറ്റ് പോൾ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും, ഗുജറാത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 20 ശതമാനം വരെ വോട്ടുകൾ നേടുമെന്ന പ്രവചനങ്ങൾ നേട്ടമാണെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രതികരണം.
ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളായും, ഹിമാചൽ പ്രദേശിൽ നവംബർ 12 ന് ഒറ്റ ഘട്ടമായും ആണ് വോട്ടെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശിലും ഇന്നാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫലങ്ങളിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam