Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ ബിജെപി കുതിക്കുന്നു, ലീഡ് നില സെഞ്ച്വറി കടന്നു; കിതച്ച് കോണ്‍ഗ്രസ്, നിറം മങ്ങി ആപ്

ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്.

Gujarat elections 2022 live updates, past 100 seats in early lead
Author
First Published Dec 8, 2022, 8:48 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 125 സീറ്റിലും കോൺഗ്രസ് 52 സീറ്റിലും എഎപി 4 ലീഡ് ചെയ്യുകയാണ്. 

ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്സിസ് പ്രവചനം.  കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട് 16 മുതൽ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാർട്ടി 21 സീറ്റുകൾ വരെ നേടാം. 

Also Read: Assembly Election Results 2022 : ഗുജറാത്തിൽ ബിജെപിക്ക് മികച്ച ലീഡ്, ഹിമാചലിൽ ഇഞ്ചോടിഞ്ച്

റിപ്പബ്ലിക് ടിവി 148 ഉം ന്യൂസ് എക്സ് 140 ഉം വരെ സീറ്റുകൾ ബിജെപി നേടിയേക്കാമെന്ന് പ്രവചിക്കുന്നു. കോൺഗ്രസിന്‍റെ വോട്ട് വിഹിതത്തിൽ 10 ശതമാനം വരെ കുറവുണ്ടാകും. 15% വോട്ട് വരെ ആംആദ്മി പാർട്ടി നേടും. ബിജെപി വോട്ട് കുറയില്ലെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.

അതേസമയം, ഗുജറാത്തില്‍ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാനാണ് കോൺഗ്രസ് നീക്കം. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാൻ ശ്രമിക്കും. 

Also Read: Gujarat Election Results 2022 : പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഗുജറാത്തില്‍ ആപ് അക്കൗണ്ട് തുറക്കുമോ?

ലൈവായി തെരഞ്ഞെടുപ്പ് ഫലം അറിയാം...

Follow Us:
Download App:
  • android
  • ios