ഹർ ഘർ തിരം​ഗ യാത്രയിക്കിടെ തെരുവ് പശു ആക്രമിച്ചു, ​ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക് -വീഡിയോ

Published : Aug 13, 2022, 04:45 PM ISTUpdated : Aug 13, 2022, 04:49 PM IST
ഹർ ഘർ തിരം​ഗ യാത്രയിക്കിടെ തെരുവ് പശു ആക്രമിച്ചു, ​ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക് -വീഡിയോ

Synopsis

പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌‌യ്തു. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്.

അഹമ്മദാബാദ്: ഹർ ഘർ തിരം​ഗ യാത്രക്കിടെ മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. തിരം​ഗ ‌‌യാത്രക്കിടെ റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശു ഓടിയെത്തിയതോടെ ആളുകൾ ചിതറിയോടി. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌‌യ്തു. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. പ്രഥമ ശുശ്രൂഷ നൽകി അദ്ദേഹത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടെന്നും സാരമായ പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു. 

 

 

 

മകള്‍ക്കൊപ്പം 'ഹര്‍ ഘര്‍ തിരംഗ'യുമായി ആമിര്‍ ഖാനും

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിൽ 'ഹര്‍ ഘര്‍ തിരംഗ' ഏറ്റെടുത്ത് ആമിര്‍ ഖാനും. മുംബൈയിലെ വസതിക്ക് മുന്നിലാണ് ആമിര്‍ ഖാൻ മകൾ ഇറാ ഖാനൊപ്പം ദേശീയ പതാക ഉയര്‍ത്തിയത്. ഇരുവരും ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്തുവിട്ടു. 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് ആമിര്‍ ഖാന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇന്ന് മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്.

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിട്ടുണ്ട്.

ഓ​ഗസ്റ്റ് 11നാണ് ആമിര്‍ ഖാൻ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ' പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും.

PREV
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്