
അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പേരുമാറ്റാനൊരുങ്ങി ഗുജറാത്ത്. ഈ പഴം താമരയുടെ രൂപത്തിന് സമാനമായതിനാല്‍ കമലമെന്നാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ഗുജറാത്തിലെ പുതിയ പേര്. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നുമാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നത്. താമരയ്ക്ക് സംസ്കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കിയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്‍റെ പേരും കമലം എന്നാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്‍റിന് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗണ്‍ഫ്രൂട്ടിന്‍റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലും അപേക്ഷ നല്‍കിയിട്ടുണ്ട്. 2020 ജൂലൈ 26ന് പ്രധാനമന്ത്രി നടത്തിയ റേഡിയോ സംഭാഷണമായ മന്‍ കി ബാത്തിലും ഡ്രാഗണ്‍ ഫ്രൂട്ടിനേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
എന്നാല്‍ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. നിര്‍ണായക സമയത്ത് ഗുജറാത്ത് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനമാണ് ഈ പേരുമാറ്റമെന്നാണ് പരിഹാസങ്ങളില്‍ ഏറിയ പങ്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam