കൊല്ലുമെന്ന് പ്രേതങ്ങള്‍ ഭീഷണിപ്പെടുത്തുന്നു; യുവാവിന്റെ 'പരാതി'യില്‍ കേസെടുത്ത് പൊലീസ്

By Web TeamFirst Published Jun 29, 2021, 7:53 PM IST
Highlights

യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ തന്നെ സമീപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറഞ്ഞു.
 

വഡോദര: പ്രേതങ്ങള്‍ക്കെതിരെയുള്ള യുവാവിന്റെ പരാതിയില്‍ കേസെടുത്ത് ഗുജറാത്ത് പൊലീസ്. ജംബുഖോഡ പൊലീസാണ് യുവാവിന്റെ പരാതിയില്‍ രണ്ട് പ്രേതങ്ങള്‍ക്കെതിരെ കേസെടുത്തത്. പ്രേതങ്ങളുടെ ഒരുകൂട്ടം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് 35കാരനായ യുവാവിന്റെ പരാതി. തന്റെ ജീവന്‍ രക്ഷിക്കാനും യുവാവ് പൊലീസിനോട് അപേക്ഷിച്ചു. 

ഞായറാഴ്ചയാണ് സംഭവം. യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ തന്നെ സമീപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറഞ്ഞു.  മാനസിക രോഗിയായ യുവാവ് കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിരുന്നില്ല. തുടര്‍ന്നാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

കൃത്യമായി മരുന്ന് കഴിക്കാനും പൊലീസ് യുവാവിനെ ഉപദേശിച്ചു. യുവാവിന്റെ ബന്ധുക്കളാണ് മാനസിക രോഗത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ അസ്വഭാവികമായ പെരുമാറ്റത്തെ തുടര്‍ന്നാണ് പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!