ഗൂഗിൾ, ഫെയ്സ്ബുക്ക് പ്രതിനിധികൾ പാർലമെൻ്ററി കാര്യസമിതിയിൽ ഹാജരായി

By Web TeamFirst Published Jun 29, 2021, 7:43 PM IST
Highlights

 ട്വിറ്ററിനെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫെയ്സ്ബുക്കിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്

ദില്ലി: ഐടി - പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിക്ക് മുൻപാകെ ഗൂഗിള്‍, ഫെയ്സ്ബുക്ക് പ്രതിനിധികള്‍ ഹാജരായി. ഇന്ത്യയിലെ നിയമങ്ങള്‍  കമ്പനികള്‍ ക‍ർശനമായി നടപ്പാക്കണമെന്ന് സമിതി നിർ‍ദേശം നല്‍കി. ട്വിറ്ററിനെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് സമിതി ഗൂഗിളിനോടും ഫെയ്സ്ബുക്കിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതിനിടെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെയും ശശി തരൂരിന്‍റെയും അക്കൗണ്ട് ലോക്ക് ചെയ്തതില്‍ സമിതി ട്വിറ്ററിനോട് റിപ്പോര്‍ട്ട് തേടി . രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിർദേശം. 

അതേസമയം ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതില്‍ പോക്സോ വകുപ്പ് പ്രകാരം  ദില്ലിയിലും കേസെടുത്തു.ഇതിനിടെ  ട്വിറ്റര്‍ എംഡിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ  യുപി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!