ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല:22 പ്രതികളെ കോടതി വെറുതെ വിട്ടു

By Web TeamFirst Published Jan 25, 2023, 6:55 AM IST
Highlights

2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്

 

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസിൽ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹൽ ജില്ലയിലെ സെഷൻസ്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. ദിയോൾ ഗ്രാമത്തിൽ മുസ്ലിം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 

2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു.മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്.രണ്ടുവർഷത്തിനുശേഷം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മൃതദേഹങ്ങൾ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളിൽ 8 പേർ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു
'വെള്ളക്കാർ പറയുന്നതാണ് ചിലർക്ക് കാര്യം', ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര നിയമമന്ത്രി

click me!