സർട്ടിഫിക്കറ്റിൽ മതവും ജാതിയും വേണ്ട; യുവതി ഹൈക്കോടതിയെ സമീപിച്ചു

Published : Apr 01, 2022, 05:23 PM ISTUpdated : Apr 01, 2022, 05:28 PM IST
സർട്ടിഫിക്കറ്റിൽ മതവും ജാതിയും വേണ്ട; യുവതി ഹൈക്കോടതിയെ സമീപിച്ചു

Synopsis

ജാതിയും മതവും കാരണം സമൂഹത്തിൽ നിന്ന് കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സർട്ടിഫിക്കറ്റിൽ നിന്ന് ഇവ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു. 

അ​ഹമ്മദാബാദ്: മതവും ജാതിയും (religion and caste) രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് (certificate) അനുവദിക്കണമെന്നാവശ്യപ്പെട്ട് ​ഗുജറാത്ത് യുവതി ഹൈക്കോടതിയെ (High court) സമീപിച്ചു. മതവും ജാതിയും ഇല്ല എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. 36കാരിയായ കാജൽ ​ഗോവിന്ദ് ഭായി മഞ്ജുളയെന്ന യുവതിയാണ് അഭിഭാഷകൻ ധർമേഷ് ​ഗുർജാർ മുഖേന ഹർജി നൽകിയത്. സ്നേഹ പ്രതിഭാരാജ എന്ന യുവതി മതം, ജാതി തുടങ്ങിയവ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കാജലും കോടതിയെ സമീപിച്ചത്.

ജാതിയും മതവും കാരണം സമൂഹത്തിൽ നിന്ന് കടുത്ത വിവേചനം നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സർട്ടിഫിക്കറ്റിൽ നിന്ന് ഇവ നീക്കം ചെയ്യാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു. ഭാവിയിൽ ഒരു രേഖയിലും ജാതിയോ മതമോ രേഖപ്പെടുത്തില്ലെന്നും ഇവർ പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ കാരണം നിരവധി വിവേചനവും പ്രശ്നവും അഭിമിഖീകരിക്കുന്നതായി ഇവർ പരാതിയിൽ പറയുന്നു. രാജ്​ഗോർ ബ്രാഹ്മിൺ സമുദായത്തിൽ ഉൾപ്പെടുന്നയാളാണ് താനെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പേരിന്റെ സർ നെയിമിൽ നിന്ന് ഷിലു എന്നൊഴിവാക്കാനും ഇവർ ​ഗസറ്റിൽ വിജ്ഞാപനം ചെയ്തു.

ശാസ്ത്രത്തിൽ ബിരുദം നേടിയ കാജൽ അഹമ്മദാബാദിൽ ഐടി ജീവനക്കാരിയിയിരുന്നു. വീട്ടുകാരുമായി പിണങ്ങിയ കാജൽ പിന്നീട് സൂറത്തിലേക്ക് താമസം മാറ്റി. യുവതിയുടെ അപേക്ഷ അടുത്ത ആഴ്ച പരി​ഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ഹിന്ദുമതത്തിൽ നിന്ന് നിരീശ്വര വാദത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രജ്വീർ ഉപാധ്യായ എന്ന യുവാവിന്റെ അപേക്ഷ അഹമ്മദാബാദ് കലക്ടർ തള്ളി. പിന്നീട് ഇയാളും ഹൈക്കോടതിയെ സമീപിച്ചു. 

ഇന്ധന വിലയ്ക്ക് പിന്നാലെ ടോളും കൂട്ടി; രാജ്യത്തെ ടോള് പ്ലാസകളില്‍ പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചു

ദില്ലി: രാജ്യത്തെ ടോള് പ്ലാസകളില്‍ (Toll Plaza) പത്തു ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് ടോള്‍ പ്ലാസകളിലും പാലിയേക്കര അരൂര്‍ ടോള്‍ പ്ലാസകളിലും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയിലത് 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം. ചെറിയവാണിജ്യ വാഹനങ്ങള്‍ക്ക് 120 രൂപയാണ് വാളയാറില്‍ കൂടിയത്.

പന്നിയങ്കരയില്‍ ഈ വാഹനങ്ങള്‍ 155 രൂപ നല്‍കണം. അരൂരില്‍ 70 രൂപയായി ഉയര്‍ന്നു. ബസും ട്രക്കും വാളയാറില്‍ ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 245 രൂപ നല്‍കേണ്ടപ്പോള്‍ 310 രൂപയാണ് പന്നിയങ്കരയില്‍ നല്‍കേണ്ടത്. അരൂരില്‍ 145 രൂപ നല്‍കണം. പന്നിയങ്കരയില്‍ അടുത്ത അഞ്ചുവരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ല. നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചാണിത്.

പന്നിയങ്കര ടോളിൽ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളിൽ നിന്ന് ടോൾ ഈടാക്കില്ല. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരു ഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ
'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ