സൈനിക രഹസ്യം ഐസിസിന് ചോര്‍ത്തി, ഗുജറാത്ത് സ്വദേശി പിടിയില്‍: എൻഐഎ അന്വേഷണം തുടങ്ങി

By Web TeamFirst Published Aug 31, 2020, 5:11 PM IST
Highlights

കച്ചിലെ മുദ്ര ഡോക് യാര്‍ഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഇവിടെ നിന്നും സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി റഷീദ് വഴി പാക് ചാരസംഘടനയ്ക്ക് ഇയാൾ നൽകി. 
 

അഹമ്മദാബാദ്: പാക്കിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായി പ്രവർത്തിച്ചിരുന്നയാളെ ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ഗുജറാത്ത് കച്ച് സ്വദേശി രാജക്ഭായി കുംഭാറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. രാജ്യത്തെ സൈനിക രഹസ്യങ്ങൾ പാക് ചാരസംഘടനയ്ക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് യുപി പൊലീസിൽ നിന്നും എൻഐഎ ഏറ്റെടുത്ത കേസിലാണ്  അറസ്റ്റ്. 

ഈ വർഷം ജനുവരിയിൽ യുപിയിലെ വാരാണാസിൽ നിന്നും റഷീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണിൽ  പകര്‍ത്തി ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് ഇയാളെ എൻഐഎക്ക് കൈമാറി. 

ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജക് ഭായി കുംഭാറിൽ എത്തിയത്. കച്ചിലെ മുദ്ര ഡോക് യാര്‍ഡിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഇവിടെ നിന്നും സൈനിക ഉപകരണങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി റഷീദ് വഴി പാക് ചാരസംഘടനയ്ക്ക് ഇയാൾ നൽകി. 

റഷീദിന് ഇയാൾ പണം നൽകിയതിനും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരും ചാരസംഘടനയ്ക്കായി പ്രവർത്തിച്ചതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിൽ നിർണ്ണായക രേഖകൾ കിട്ടിയെന്നും എൻഐഎ അറിയിച്ചു.

click me!