GMC polls 2022 : ഗുവഹത്തി നഗരസഭ തെരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി സഖ്യം; കോണ്‍ഗ്രസ് പൂജ്യം

Published : Apr 24, 2022, 10:26 PM IST
GMC polls 2022 : ഗുവഹത്തി നഗരസഭ തെരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി സഖ്യം; കോണ്‍ഗ്രസ് പൂജ്യം

Synopsis

ബിജെപി 52 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, സഖ്യകക്ഷിയായ അസാം ഗണ പരിഷത്ത് 6 സീറ്റുകളില്‍ വിജയിച്ചു. 

ഗുവഹത്തി:  അസാമിലെ ഗുവഹത്തി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വന്‍ ജയം. ആകെയുള്ള 60 സീറ്റുകളില്‍ 58ഉം ബിജെപി അസാം ഗണ പരിഷത്ത് സഖ്യം തൂത്തുവാരി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. അതേ സമയം ആംആദ്മി പാര്‍ട്ടി ആദ്യമായി അസാം തലസ്ഥാന നഗരസഭയില്‍ അക്കൌണ്ട് തുറന്നു.

ബിജെപി 52 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, സഖ്യകക്ഷിയായ അസാം ഗണ പരിഷത്ത് 6 സീറ്റുകളില്‍ വിജയിച്ചു. മൂന്നോളം സീറ്റുകളില്‍ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപിയാണ് ജയിച്ചത്. പ്രദേശിക കക്ഷിയായ എജെപി ഒരു സീറ്റിലും ആംആദ്മി പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചു. 

42മത്തെ വാര്‍ഡിലാണ് ആംആദ്മി പാര്‍ട്ടിയുടെ മൌസം ബീഗം വിജയിച്ചത്. ഇവരെ അഭിനന്ദിച്ച് അസാം ആംആദ്മി ട്വീറ്റ് ചെയ്തു.

അതേ സമയം ബിജെപി സഖ്യത്തിന് മികച്ച വിജയം നല്‍കിയ ഗുവഹത്തി ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി