
കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ഛത്തീസ്‌ഗഢിലെ ബലോഡ് ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് തന്റെ മരണം അവൾക്കുള്ള വിവാഹ സമ്മാനമാണെന്ന് പറഞ്ഞ് കാമുകിയ്ക്ക് യുവാവ് സന്ദേശം അയച്ചു. കാമുകിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാമുകിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോയത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതോടെയാണ് ഇയാൾ വീടിനുള്ളിൽ ജീവനൊടുക്കിയത്. യുവാവ് മുറിയുടെ ഭിത്തിയിൽ കരി കൊണ്ട് 'എന്റെ മരണം നിനക്കുള്ള വിവാഹ സമ്മാനമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു...' എന്ന് എഴുതിയിരുന്നു.
മുറിയിൽ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന ദൃശ്യങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസും ആക്കിയ ശേഷമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ബലോഡ് ഡിഎസ്പി പ്രതീക് ചതുർവേദി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam