സ്ത്രീകളുടെ നിഴൽരൂപങ്ങളെപോലും വെറുതെ വിട്ടില്ല, ചുവർചിത്രങ്ങളെ അശ്ലീലമാക്കി; രാജ്യത്തിന് നാണക്കേടായി ഗ്വാളിയോറിലെ ആക്രമണം

Published : Jan 10, 2026, 12:15 PM IST
yoga

Synopsis

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നഗരസൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്ന യോഗാചിത്രങ്ങളെ അശ്ലീലമാക്കി മാറ്റിയ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഭിത്തിയിലെ പെയിന്റല്ല, മറിച്ച് മനുഷ്യരുടെ ഉള്ളിലെ മോശം ചിന്താഗതിയാണെന്ന് തുടങ്ങി പല കമാൻഡുകൾ.

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോർ നഗരത്തിൽ പൊതുമരാമത്ത് ഭിത്തികളിൽ വരച്ച യോഗാ ചിത്രങ്ങൾക്ക് നേരെ നടന്ന വികൃതമായ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വരച്ച സ്ത്രീകളുടെ നിഴൽരൂപങ്ങൾ ആണ് സാമൂഹിക വിരുദ്ധർ അശ്ലീലമായ രീതിയിൽ വികൃതമാക്കിയത്.

കഴിഞ്ഞ ആഴ്ച ഗ്വാളിയോറിലെ ഒരു സ്കൂൾ വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. യോഗാസനങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ കറുത്ത നിഴൽരൂപങ്ങളിൽ, സ്വകാര്യഭാഗങ്ങളെ സൂചിപ്പിക്കുന്ന തരത്തിൽ വെള്ള പെയിന്റ് ഉപയോഗിച്ച് വരകളും അടയാളങ്ങളും ഉണ്ടാക്കിയ നിലയിലായിരുന്നു.

"ഇതൊരു നിസ്സാരമായ കേടുപാടല്ല, മറിച്ച് വളരെ മോശമായ ചിന്താഗതിയുടെയും സ്ത്രീകളോടുള്ള കടുത്ത അനാദരവിന്റെയും ലക്ഷണമാണ്. ഒരു സ്ത്രീയുടെ പെയിന്റിംഗ് പോലും ഇത്തരം വികൃത മനസ്സിനുടമകളിൽ നിന്ന് സുരക്ഷിതമല്ല എന്നത് ലജ്ജാകരമാണ്," എന്ന് വിദ്യാർത്ഥിനി തന്റെ പോസ്റ്റിൽ കുറിച്ചു.

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഗ്രാഫിറ്റികളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന അവസ്ഥ ഭയാനകമാണെന്ന് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ ഉയർന്നു. മാധ്യമങ്ങൾ ഇതിനെ "സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണം" എന്നാണ് വിശേഷിപ്പിച്ചത്.

സംഭവം വിവാദമായതോടെ ലോകേന്ദ്ര സിംഗ് എന്ന കോളേജ് വിദ്യാർത്ഥി ആ അശ്ലീല അടയാളങ്ങളിൽ കറുത്ത പെയിന്റ് അടിച്ചിരുന്നു. ആ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് നഗരസഭാ അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.

ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ ഭിത്തികൾ പൂർണ്ണമായും വെള്ളയടിച്ചു . അവിടെ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ കുറ്റക്കാരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനായി നഗരസഭ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, പഴയതുപോലെ യോഗാ ചിത്രങ്ങൾ തന്നെയാണോ അവിടെ വരിക എന്ന കാര്യത്തിൽ വ്യക്തതയില്ല.

പൊതുസ്ഥലങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ പ്രവർത്തിക്കുന്ന 'സേഫ്റ്റിപിൻ' എന്ന സംഘടനയുടെ സഹസ്ഥാപക കൽപ്പന വിശ്വനാഥ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്: "ഇതൊരു തരം ലൈംഗികാതിക്രമമാണ്. യുവതലമുറയിലെ പുരുഷന്മാരുമായി സംവദിച്ചും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയും മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ."

സ്ത്രീകളുടെ പ്രതിമകളെയും ചിത്രങ്ങളെയും പോലും ഇത്തരത്തിൽ ഉപദ്രവിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ നിലനിൽക്കുന്ന പ്രവണതയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ചെറിയ നഗരങ്ങളിൽ നിന്ന് പോലും പെൺകുട്ടികൾ ഇത്തരം അനീതികൾക്കെതിരെ ശബ്ദമുയർത്തുന്നത് വലിയ മാറ്റത്തിന്റെ ലക്ഷണമാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിബിഐയുടെ നിർണായക നീക്കം, ചോദ്യം ചെയ്യലിന് ദില്ലിയിൽ ഹാജരാകാനിരിക്കെ വിജയുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു
കുതിച്ചുപാഞ്ഞ് ഇന്ത്യൻ റെയിൽവേ; 2025ൽ ട്രാക്കിലെത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി