യുവാക്കള്‍ ചേര്‍ന്ന് അപമാനിച്ചു, ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുത്ത് പൊലീസ്

Published : Mar 07, 2025, 10:47 AM ISTUpdated : Mar 07, 2025, 10:49 AM IST
 യുവാക്കള്‍ ചേര്‍ന്ന് അപമാനിച്ചു, ട്രെയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കേസെടുത്ത് പൊലീസ്

Synopsis

വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടിയാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

ഛണ്ഡിഗഡ്: ഹരിയാനയില്‍ പെണ്‍കുട്ടി ട്രൈയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വന്തം ഗ്രാമത്തിലെ യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടിയാണ് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More: 'അമ്മയെ കൊന്നത് സ്വത്തിന് വേണ്ടി, സഹോദരങ്ങളും ഭാര്യമാരും ചേർന്ന് വിഷം നല്‍കി'യെന്ന് യുവാവ്; പൊലീസ് കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര