
ബെംഗളൂരു: കർണാടകയിലെ ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കർണാടക പൊലീസ് ചോദ്യം ചെയ്തിരുന്നു.
ശിവമോഗ്ഗയിലെ സീഗാഹട്ടിയില്‍ തയ്യല്‍ കട നടത്തിയിരുന്ന 26കാരനായ ഹർഷ ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കാമത്ത് പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുകയായിരുന്ന ഹര്‍ഷയെ കാറിലെത്തിയ അഞ്ചംഗ സംഘം അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബജറംഗ്ദളിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്ക്ക് മുന്‍പും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ബജ്റംഗ് ദളിന്റെ 'പ്രകണ്ഡ സഹകാര്യദര്‍ശി' ചുമത വഹിച്ചിരുന്ന നേതാവാണ് ഹര്‍ഷ.
Read More: 'ഭീകരതയുടെ കേരള മാതൃക'; ബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് തേജസ്വി സൂര്യ
കൊലപാതകം കർണാടകയിൽ വലിയ ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയിരുന്നു. കൊലപാതകത്തെ ഭീകരതയുടെ കേരള മോഡലെന്ന് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ വിശേഷിപ്പിച്ചതും വലിയ വിവാദമായിരുന്നു. ഹർഷയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തേജസ്വി സൂര്യ വിവാദ പ്രസ്താവന നടത്തിയത്. കർണാടകയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക മതമൗലിക വാദത്തിന്റെ ഇരയാണ് ഹർഷയെന്നായിരുന്നു തേജസ്വി സൂര്യയുടെ ആക്ഷേപം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam