നെഹ്റു കുടുംബത്തിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ ഉത്തരവിട്ടു

By Web TeamFirst Published Jul 27, 2020, 12:30 PM IST
Highlights

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു

ഛണ്ഡീഗഡ്: ഹരിയാനയില്‍ നെഹ്റു കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്‌നി അറോറയാണ് നഗര വികസന വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.  ഭുപീന്ദര്‍ സിങ്ങ് ഹൂഡ മുഖ്യമന്ത്രിയായിരുന്ന 2005 മുതല്‍ നെഹ്റു കുടുംബം വാങ്ങിയ സ്വത്തു സംബന്ധിച്ചാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നൽകിയത്. 

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഹരിയാനയിലെ സ്വത്തുക്കൾ സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി സർക്കാർ അന്വേഷണം ആരിഭിച്ചിരിക്കുന്നത്.

click me!