
ദില്ലി: ഹഥ്രാസ് കൊലപാതകത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണസംഘത്തിന് സമയം നീട്ടി നൽകി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10 ദിവസമാണ് നീട്ടി നല്കിയത്. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് സമയം നീട്ടി നൽകിയത്. അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.
പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ ബന്ധുക്കളെ ഉൾപ്പടെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് പുറത്തുവരുന്ന സൂചന. ഇവരിൽ നിന്ന് വിശദമായി മൊഴിയെടുത്തേക്കും. ഈ കേസ് സിബിഐക്ക് വിടാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. അതിനിടെയും പ്രത്യേക അന്വേഷണസംഘം തങ്ങളുടെ നടപടികളുമായി മുമ്പോട്ട് പോകുകയാണ്. കേസ് സിബിഐക്ക് വിടുകയാണെങ്കിൽ പിന്നെന്തിനാണ് പ്രത്യേക അന്വേഷണസംഘം നടപടികൾ തുടരുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam