'രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ ഉയരുന്നു'; നിര്‍മ്മല സീതാരാമന്‍

By Web TeamFirst Published Dec 2, 2019, 7:57 PM IST
Highlights

'എൻടിഎ സർക്കാരിന്‍റെ പദ്ധതികളുടെ ഗുണം ലഭിച്ചത് പാവപ്പെട്ടവർക്കാണ്. അതുകൊണ്ട് സാധാരണക്കാർക്കു വേണ്ടിയുള്ള നടപടികൾ തുടരും'

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമർശനം തനിക്കെതിരെ ഉയരുന്നതായും എന്നാല്‍  അത്തരം ആക്ഷേപങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ.  തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവർ കാലാവധി പൂർത്തിയാകുന്നത് വരെ കാത്തിരിക്കാൻ തയ്യാറാവണം. താന്‍ നിർബലയല്ല, നിർമലയാണെന്നും ബിജെപിയിലെ വനിതകൾ സബലകളെന്നും ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

എൻടിഎ സർക്കാരിന്‍റെ പദ്ധതികളുടെ ഗുണം ലഭിച്ചത് പാവപ്പെട്ടവർക്കാണ്. അതുകൊണ്ട് സാധാരണക്കാർക്കു വേണ്ടിയുള്ള നടപടികൾ ഈ സര്‍ക്കാര്‍ തുടരും. രാഹുൽ ബജാജിന്‍റെ ആരോപണങ്ങള്‍  തെറ്റാണ്. എന്‍ഡിഎ സര്‍ക്കാര്‍ വിമർശനങ്ങളോട് മുഖം തിരിക്കുന്ന സർക്കാരല്ല. 
നിർദ്ദേശങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണ്. സാമ്പത്തികരംഗത്തെ വിഷയങ്ങളോട് സർക്കാർ നിരന്തരം പ്രതികരിക്കുകയാണെന്നും നിർമ്മല കൂട്ടിച്ചേര്‍ത്തു. 

മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്‍റെ വിമര്‍ശനം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നേരത്തെയും നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. 

രാഹുലിന്‍റെ പ്രതികരണത്തിന് അമിത് ഷാ മറുപടി നല്‍കിയതാണ്, അത് ശ്രദ്ധിക്കാതെ രാഹുലിന്‍റെ അഭിപ്രായം പ്രചരിപ്പിക്കുന്നത്  രാജ്യതാത്പര്യത്തെ വൃണപ്പെടുത്തുന്നതെന്നുമായിരുന്നു ട്വിറ്ററിലൂടെയുള്ള ധനമന്ത്രിയുടെ പ്രതികരണം.

click me!